Posted On
date_range Updated On
date_range ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ചോറ്റാനിക്കര: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. കണയന്നൂർ തയ്ക്കൂട്ടത്തിൽ അരുൺ മോഹൻ (42) ആണ് അറസ്റ്റിലായത്.
എരുവേലിയിലെ സ്ഥാപനത്തിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്ന് അരുൺ മോഹൻ ഒളിവിലായിരുന്നു. സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. തുടർന്ന് ഹൈകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.