Posted On
date_range Updated On
date_range ആറു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിനതടവ്
മുട്ടം: ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളിയാമറ്റം വാണിയപ്പുരക്കൽ അജിനാസിനെയാണ് (24) പോക്‌സോ സ്‌പെഷൽ കോടതി ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്. 2015 മേയ് 16നായിരുന്നു കേസിനാസ്പദമായ സംഭവം.
പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. പീഡനത്തിന് ഇരയായ കുട്ടിക്കുണ്ടായ മാനസിക ആഘാതത്തിനും പുനരധിവാസത്തിനുമായി നാലുലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്കു നിർദേശം നൽകി.
വിധിപ്പകർപ്പ് ലഭിച്ച് 30 ദിവസത്തിനകം നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.