35കാരനെ കൊലപ്പെടുത്തി ഒറ്റപ്പെട്ട സ്​ഥലത്ത്​ ഉപേക്ഷിച്ചു, മുറി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി; 26കാരൻ അറസ്റ്റിൽ

നാഗ്​പൂർ: മഹാരാഷ്​ട്രയിൽ വാടകവീട്ടിൽ ഒരുമിച്ച്​ താമസിച്ചിരുന്ന 35കാരനെ കൊലപ്പെടുത്തിയ കേസിൽ 26കാരൻ അറസ്​റ്റിൽ. രാജു നടേശ്വ​റിനെ കൊലപ്പെടുത്തിയ കേസിൽ ദേവാൻഷ്​ വാ​ങ്കൊഡെയാണ്​ അറസ്റ്റിലായത്​. മഹാരാഷ്​ട്രയിലെ നാഗ്​പൂരിൽ ധാബാ പ്രദേശത്താണ്​ സംഭവം.

നഡേശ്വറും വാ​ങ്കൊഡെയും കാർ മെക്കാനിക്കുമാരാണ്​. ഇരുവരും ഒരിടത്താണ്​ ജോലിചെയ്യുന്നതും. ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. ഇതി​നിടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്​ നഡേശ്വറിന്‍റെ തലക്ക്​ വെട്ടുകയായിരുന്നു. സംഭവ സ്​ഥലത്തുവെച്ചുതന്നെ നഡേശ്വർ മരിച്ചു.

പിന്നീട്​ ന​േഡശ്വറിന്‍റെ മൃതദേഹം സമീപത്തെ ഒറ്റപ്പെട്ട സ്​ഥലത്ത്​ ഉപേക്ഷിക്കുകയും മുറി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങുകയുമായിരുന്നു. സമീപത്തെ ചിലർ മൃത​േദഹം കണ്ടെത്തി പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ വാ​ങ്കൊഡെയെ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

Tags:    
News Summary - Man Kills Roommate, Dumps Body, Sleeps After Cleaning Room In Maharashtra Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.