മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശത്ത് പൊലീസ് പരിശോധന നടത്തുന്നു
ഗാസിയാബാദ്: ഭാര്യയുടെ ആൺ സുഹൃത്തിനെ കൊന്ന് മൃതദേഹം 15 കഷ്ണമാക്കി മൂന്ന് സ്ഥലങ്ങളിൽ ഉപേക്ഷിച്ച കേസിൽ യുവാവ് അറസ്റ്റിൽ. റിക്ഷ ഡ്രൈവറായ മിലാൽ പ്രജാപതിയാണ് (40) പിടിയിലായത്. രാജസ്ഥാന്‍ സ്വദേശിയായ അക്ഷയ് കുമാറാണ് (23) കൊല്ലപ്പെട്ടത്. ഇയാളുമായി തന്‍റെ ഭാര്യക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി കൊലപാതകം നടത്തിയത്.
ശനിയാഴ്ച പുലർച്ചെ ഖോഡ പുഷ്ത കോളനിയിൽ സംശയ സാഹചര്യത്തിൽ കണ്ട ബാഗിന് ചുറ്റും തെരുവുനായകൾ എത്തിയതോടെ ഗ്രാമവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
വ്യാഴാഴ്ച പ്രജാപതിയുടെ നിർദേശപ്രകാരം ഭാര്യ അക്ഷയ് കുമാറിനെ വീട്ടിലേക്ക് വിളിച്ചു. ഇതുപ്രകാരം അക്ഷയ് എത്തിയപ്പോഴേക്കും പൊള്ളലേറ്റ കുട്ടിയെയുംകൊണ്ട് ഭാര്യ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് പോയിരുന്നു. അക്ഷയ്കുമാറിന് എന്തോ പാനീയം കുടിക്കാന്‍ നല്‍കിയ പ്രജാപതി പിന്നീട് കോടാലി പോലുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ പ്രജാപതി ശരീരഭാഗങ്ങള്‍ അടങ്ങിയ മൂന്ന് ബാഗുകൾ റിക്ഷയിൽ ഖോഡ പുഷ്ത പ്രദേശത്തെത്തിച്ച് വിവിധ ഭാഗങ്ങളിലായി തള്ളുകയായിരുന്നെന്ന് ഡെപ്യൂട്ടി കമീഷണര്‍ ദിക്ഷ ശര്‍മ പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്തയാളാണ് പ്രജാപതിയെന്ന് പൊലീസ് പറഞ്ഞു.
യുവതി പ്രജാപതിയുടെ രണ്ടാം ഭാര്യയാണ്. ദമ്പതികൾക്ക് പ്രായപൂർത്തിയാകാത്ത ഒരു മകളും പ്രജാപതിക്ക് ആദ്യ വിവാഹത്തിൽ മൂന്നു മക്കളും ഉണ്ട്. നാല് കുട്ടികളും ദമ്പതികൾക്കൊപ്പം ഖോഡയിലെ വീട്ടിലാണ് താമസം. ഏതാനും വര്‍ഷമായി യുവതിക്ക് അക്ഷയിനെ അറിയാമായിരുന്നു. ഒരിക്കല്‍ ഇരുവരും ഒളിച്ചോടിയെങ്കിലും പിന്നീട് തിരിച്ചെത്തി. തുടര്‍ന്നും ഇരുവരും ബന്ധമുണ്ടായിരുന്നെന്നും പ്രജാപതി വീട്ടിലില്ലാത്ത സമയങ്ങളിൽ അക്ഷയ് അവിടെയെത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.