പാകിസ്താൻ കള്ളക്കടത്തുകാരനുമായി ബന്ധമുള്ളയാൾ അമൃത്സറിൽ പിസ്റ്റളുകളുമായി പിടിയിൽ

അമൃത്സർ: അഞ്ച് അനധികൃത പിസ്റ്റളുകളുമായി യുവാവിനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസിന്റെ കൗണ്ടർ -ഇന്റലിജൻസ് യൂണിറ്റ്. അതിർത്തി കടന്ന് അനധികൃതമായി വിതരണം ചെയ്ത പിസ്റ്റളുകളാണിതെന്നാണ് വിവരം. ജോധ്ബീർ സിങ് എന്ന പ്രതിയെ പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് പിടികൂടിയതെന്ന് പഞ്ചാബ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് എക്‌സിലെ പോസ്റ്റിൽ പറയുന്നു.

പ്രതിയിൽ നിന്ന് രണ്ട് പി.എക്‌സ് 5 പിസ്റ്റളുകൾ ഒരു .30 ബോർ പിസ്റ്റൾ, രണ്ട് 9 എം.എം ഗ്ലോക്ക് പിസ്റ്റളുകൾ എന്നിവയുൾപ്പെടെ അഞ്ച് പിസ്റ്റളുകളാണ് പോലീസ് കണ്ടെടുത്തത്. ഇന്ത്യയിലേക്ക് അനധികൃത ആയുധങ്ങൾ എത്തിക്കാൻ സഹായിച്ച പാകിസ്താൻ ആസ്ഥാനമായുള്ള മയക്കുമരുന്ന് കള്ളക്കടത്തുകാരനുമായി ജോധ്ബീർ സിങ് ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെല്ലിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിങ്ങിന്റെ കൂട്ടാളികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി പഞ്ചാബ് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം സമാധാനവും ഐക്യവും നിലനിർത്താൻ പഞ്ചാബ് പോലീസ് ഉറച്ചുനിൽക്കുന്നുവെന്നും ഡി.ജി.പി പോസ്റ്റിൽ പറയുന്നു.

Tags:    
News Summary - Man held in Amritsar with pistols linked to Pakistan-based smuggler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.