ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ് ജീവനൊടുക്കി

ഗുവാഹത്തി: ലിവ് ഇൻ പങ്കാളികൾ തമ്മിലുള്ള വഴക്ക് ഗുരുതരമായ യുവാവിന്റെ മർദനത്തിൽ കലാശിച്ചു. വഴക്കിനൊടുവിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഗുവാഹത്തിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുറച്ചു വർഷങ്ങളായി രണ്ടുപേരും ലിവ് ഇൻ റിലേഷനിലാണ്.

കല്യാണി നഗറി​ൽ വാടക വീട്ടിലായിരുന്നു യുവാവും പെൺസുഹൃത്തും താമസിച്ചിരുന്നത്. ബുധനാഴ്ച അർധരാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായി. നവജ്യോതി താലൂക്ദാറിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ഇയാളുടെ പങ്കാളിയായ സുഷ്മിത ദാസ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. തെറ്റിദ്ധാരണയുടെ പുറത്ത് ഇരുവരും വീട്ടിൽ എല്ലാദിവസവും വഴക്കാണ്. വഴക്കു നടന്ന ദിവസം സുഷ്മിതയെ മുറിയിൽ പൂട്ടിയിട്ടാണ് മറ്റൊരു മുറിയിൽ കയറി യുവാവ് ജീവനൊടുക്കിയത്. ഇതറിഞ്ഞ സുഷ്മിതയും കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. അതിനു തൊട്ടുമുമ്പ് പൊലീസിനെ വിളിച്ച് വിവരം പറയുകയും ചെയ്തു. ഒരു ന്യൂസ് ചാനലിലാണ് സുഷ്മിത ജോലി ചെയ്യുന്നത്. യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുവാഹത്തി പൊലീസ് അന്വേഷണം തുടങ്ങി. 

Tags:    
News Summary - Man Hangs Himself After Locking Girlfriend Inside Room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.