Posted On
date_range Updated On
date_range ഗൃഹനാഥൻ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ജീവനൊടുക്കി
കോന്നി: പയ്യനാമണ്ണിൽ ഗൃഹനാഥൻ ഭാര്യയേയും മകനേയും വെട്ടി കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. പത്തലുകുത്തി തെക്കിനേത്ത് വീട്ടിൽ സോണി സ്കറിയയാണ് ഭാര്യ റീനയേയും ഏഴു വയസ്സുള്ള വളർത്തുമകൻ റയാനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പത്തനംതിട്ട ജില്ല പൊലീസ് മേധാവി പറഞ്ഞു. ഭാര്യയുടെയും മകന്‍റെയും ശരീരത്തിൽ മുറിവുകൾ ഉണ്ടെന്നും സോണി തൂങ്ങി മരിച്ച നിലയിലാണെന്നും എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.