പുണെ: മഹാരാഷ്ട്രയിൽ യുവതിയുടെ ആത്മഹത്യയിൽ ഒരു വർഷത്തിന് ശേഷം ഭർത്താവിനും കാമുകിക്കുമെതിരെ കേസ്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് കേസെടുത്തത്.
ഭർത്താവും കാമുകിയും ചേർന്ന് യുവതിയുടെ പേരിൽ നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്തതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. യുവതിയുടെ പിതാവിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സ്ത്രീയുടെ പേരിൽ ഒന്നിലധികം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിക്കാൻ പ്രതികൾ ഗൂഡാലോചന നടത്തി. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് കുടുംബാംഗങ്ങളുടെ എഫ്.ബി അക്കൗണ്ടുകളിൽ അവർ ആക്ഷേപകരമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തെന്നും പരാതിയിൽ പറയുന്നു.
യുവതിയെ ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും പിതാവ് െപാലീസിനെ അറിയിച്ചു. 2020, സെപ്റ്റംബർ 17നായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.