ഹൈദരാബാദ്: ബി.എം.ഡബ്ല്യു കാർ വാങ്ങാൻ പിതാവ് തയാറാകാതിരുന്നതിനെ തുടർന്ന് 21കാരൻ ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം.
ബൊമ്മ ജോണിയാണ് മരിച്ചത്. ഇക്കഴിച്ച മേയ് 31ന് പിതാവ് കങ്കയ്യയോട് കാർ വാങ്ങിത്തരാൻ യുവാവ് വാശിപിടിച്ചിരുന്നു. ചെറുകിട കർഷകനാണിദ്ദേഹം. ബി.എം.ഡബ്ല്യു കാർ വാങ്ങാനുള്ള പൈസയൊന്നുമില്ലെന്ന് അദ്ദേഹം മകനോട് തീർത്തുപറഞ്ഞു. പകരം സ്വിഫ്റ്റ് ഡിസൈർ വാങ്ങാമെന്നും കങ്കയ്യ മകന് ഉറപ്പുകൊടുത്തു.
10ാം ക്ലാസിനു ശേഷം തുടർപഠനത്തിന് പോകാതെ വീട്ടിലിരിക്കുകയായിരുന്നു യുവാവെന്നും പൊലീസ് പറയുന്നു.
തനിക്ക് പുതിയൊരു വീട് പണിത് നൽകണമെന്നും യുവാവ് വീട്ടുകാരെ നിർബന്ധിച്ചിരുന്നതായും പൊലീസ് പറയുന്നു. തന്റെ ആവശ്യങ്ങളൊന്നും പൂർത്തീകരിച്ചു നൽകാൻ കുടുംബം തയാറാകാത്തതിനെ തുടർന്ന് കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു യുവാവ്. വീട്ടിലെത്തിയ ഉടൻ ബോധരഹിതനായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.