ആൾക്കൂട്ട അക്രമം പെരുകുന്നു; ബസ്​ ബാറ്ററി മോഷ്​ടിച്ചെന്നാരോപിച്ച്​ യുവാവിന്​ ക്രൂര മർദനം -വിഡിയോ

​േഭാപാൽ: മധ്യപ്രദേശിൽ മോഷ്​ടാവെന്ന്​ ആരോപിച്ച്​ ആദിവാസി യുവാവിനെ ലോറിയിൽ കെട്ടിവലിച്ച്​ കൊലപ്പെടുത്തിയതിന്​ പിന്നാലെ മധ്യപ്രദേശിൽ വീണ്ടും ദാരുണ അക്രമ സംഭവം. ബസ്​ ബാറ്ററി മോഷ്​ടിച്ചുവെന്നാരോപിച്ച്​ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു ആൾക്കൂട്ടം. രേവ ജില്ലയിലാണ്​ സംഭവം.

യുവാവായ ​മുഹമ്മദ്​ അസദ്​ ഖാനാണ്​ പരിക്കേറ്റത്​. ബസി​െൻറ ബാറ്ററി മോഷ്​ടിച്ചുവെന്നാരോപിച്ചായിരുന്നു അതിക്രമം. സംഭവത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. ആളുകൾ നോക്കിനിൽക്കുന്നതിനിടെയാണ്​ അക്രമം. അസദിനെ ബെൽറ്റുകൊണ്ട്​ അടിക്കുന്നതും ഒരാൾ തലക്കും മറ്റൊരാൾ ശരീരത്തിലും ചവിട്ടുന്നതും വിഡിയോയിൽ കാണാം.

നാലുപേരാണ്​ അക്രമത്തിന്​ പിന്നിലെന്ന്​ ​െപാലീസ്​ പറഞ്ഞു. ഇതിൽ ഡാനിഷ്​, കുൽദീപ്​ എന്നിവരെ അറസ്​റ്റ്​ ചെയ്​തതായും ഇരുവർക്കെതിരെയും കൊലപാതകശ്രമ കുറ്റം ചുമത്തിയതായും പൊലീസ്​ പറഞ്ഞു. മറ്റു രണ്ടു പ്രതികൾക്കായി ലുക്ക്​ഔട്ട്​ ​നോട്ടീസ്​ പുറത്തിറക്കിയിട്ടുണ്ട്​.

കഴിഞ്ഞദിവസം മധ്യപ്രദേശിലെ നീമുച്ച്​ ജില്ലയിൽ ആദിവാസി യുവാവിനെ ലോറിക്ക്​ പിന്നിൽ കെട്ടിവലിച്ച്​ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. മോഷണം നടത്തിയെന്ന്​ ആരോപിച്ച്​ യുവാ​വി​െൻറ കൈയും കാലും കെട്ടി മർദിച്ച ശേഷം ലോറിക്ക്​ പിന്നിൽ കെട്ടിവലിക്കുകയായിരുന്നു. 

Tags:    
News Summary - Man brutally attacked by those who accused him of stealing bus batteries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.