Posted On
date_range Updated On
date_range സൈക്കിൾ നന്നാക്കാനെത്തിയപ്പോൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി; നാടൻപാട്ടുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ
നെടുമ്പാശ്ശേരി: നാടൻപാട്ട് കലാകാരൻ പോക്സോ കേസിൽ അറസ്റ്റിൽ. നെടുമ്പാശ്ശേരി നായത്തോട് സ്വദേശി രതീഷാണ് അറസ്റ്റിലായത്.
സൈക്കിൾ മെക്കാനിക്കായ ഇയാൾ ചെത്തിക്കോട്ടെ ഒരുവീട്ടിൽ സൈക്കിൾ നന്നാക്കാനെത്തിയപ്പോൾ അവിടത്തെ 13 വയസ്സുള്ള പെൺകുട്ടിയുടെ ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
കുട്ടിയുടെ ബന്ധുക്കൾ കൈയോടെ ഇത് പിടികൂടി. നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.