Posted On
date_range Updated On
date_range ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം തട്ടിയെത്തു: മുൻ എസ്.ഐക്കെതിരെ വിജിലൻസ് കേസ്
കാസർകോട്: ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ട്രാഫിക് പിഴയിൽ തിരിമറി നടത്തിയ കേസിൽ മുൻ എസ്.ഐ അരുൺ മോഹനെതിരെയാണ് വിജിലൻസ് കേസെടുത്തത്.
ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ ജോലി ചെയ്ത കാലത്തെ ക്രമക്കേടിലാണ് കേസ്. പിഴയടച്ചിട്ടും ഇ-ചെല്ലാനിൽ കുടിശ്ശികയായി രേഖപ്പെടുത്തിയെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.