രമേഷ്
കൊടുങ്ങല്ലൂർ: വാഹന പരിശോധനക്കിടയിൽ മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എടവിലങ്ങ് കാര പറാശ്ശേരി രമേഷിനാണ് (20) കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹെൽമെറ്റ് വെക്കാതെ ഇരുചക്ര വാഹനം ഓടിച്ചുവന്ന രമേഷിനെ പൊലീസ് തടയുകയായിരുന്നു.
വാഹനത്തിന്റെ രേഖകൾ പരിശോധിക്കുന്നതിനിടെ പരിഭ്രാന്തനായി കാണപ്പെട്ടതാണ് സംശയത്തിനും കൂടുതൽ പരിശോധനക്കും ഇടയാക്കിയത്.
തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.