അനന്തു, ഗംഗൻപിള്ള
ചവറ: ഓണത്തോടനുബന്ധിച്ച് സിറ്റി പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ 5.5 ഗ്രാം എം.ഡി.എം.എയുമായി എൻജിനീയറിങ് വിദ്യാർഥിയും സുഹൃത്തും ചവറ പൊലീസിന്റെ പിടിയിലായി.
ചവറ കൗസ്തുഭത്തിൽ ഗംഗൻപിള്ള (21), ചവറ പഴഞ്ഞിക്കാവ് മേച്ചേരിൽവീട്ടിൽ അനന്തു (21) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽനിന്നും എം.ഡി.എം.എ എത്തിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷത്തിലാണ് ഇവരെ പിടികൂടിയത്.
ചെറുപൊതികളാക്കി സൂക്ഷിച്ചിരുന്ന 5.5 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് കണ്ടെത്തുകയായിരുന്നു.
ചവറ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിബി, മദനൻ, എസ്.സി.പി.ഒ തമ്പി, സി.പി.ഒ അനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.