Posted On
date_range Updated On
date_range കാപ്സ്യൂൾ രൂപത്തിലാക്കി 25ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
ജയ്പൂർ: 25 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന കാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണവുമായി ഒരാൾ പിടിയിൽ. ഞായറാഴ്ച രാത്രി 9.15 ന് വിദേശത്തുനിന്ന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 25,37,865 രൂപ വിലവരും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.