അനീഷ്
Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവ് പിടിയിൽ
പാറശ്ശാല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. കുന്നത്തുകാല്‍ നാറാണി കോട്ടുക്കാല്‍ പനവിളാകത്ത് പുത്തന്‍വീട്ടില്‍ അനീഷി (25) നെയാണ് പോക്സോ കേസിൽ പിടികൂടിയത്. കഴിഞ്ഞ നാലിന് അതിജീവിതയെ വാടകക്ക് താമസിക്കുന്ന സ്ഥലത്തെത്തിയാണ് ബലാത്സംഗം ചെയ്തത്.
പാറശ്ശാല സര്‍ക്കിള്‍ ഇൻെസ്പക്ടര്‍ ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടര്‍മാരായ സജി, ബാലു, ഷറഫുദ്ദീന്, സി.പി.ഒമാരായ സോമന്, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഞായറാഴ്ച നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.