ഹസ്സൻ
ചങ്ങരംകുളം: എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ ചങ്ങരംകുളം പൊലീസ് പിടികൂടി. ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിച്ചിരുന്ന തെക്കിനിയത്ത് ഹസ്സൻ (35) ആണ് പിടിയിലായത്. വിതരണത്തിനായി കവറിലാക്കി സൂക്ഷിച്ച 7.2 ഗ്രാം എം.ഡി.എം.എ.യും 122 ഗ്രാം കഞ്ചാവും ഇയാളില്‍നിന്ന് പൊലീസ് കണ്ടെടുത്തു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
രഹസ്യവിവരത്തെ തുടര്‍ന്ന് ഹസ്സനെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റിയെങ്കിലും ചങ്ങരംകുളം ടൗണിലെത്തിയതോടെ ജീപ്പില്‍ നിന്ന് ചാടിയ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. ചങ്ങരംകുളം പൊലീസ് ഏറെ ദൂരം പുറകെ ഓടിയാണ് അതിസാഹസികമായി പിടികൂടിയത്.
പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പുതുവത്സരാഘോഷങ്ങള്‍ക്കായി ലഹരി വില്പന തടയുന്നതിനാണ് ചങ്ങരംകുളം പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.