മയക്കുമരുന്ന് നല്‍കി ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

കോഴിക്കോട്: കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി അജ്നാസാണ് പിടിയിലായത്. മംഗളൂരുവിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

പോക്സോ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് കടന്നിരുന്നു. പൊലീസ് പിന്തുടര്‍ന്ന് മംഗളൂരുവിൽ വെച്ച് പിടികൂടുകയായിരുന്നു.

രാത്രി വീട്ടുകാർ ഉറങ്ങിയ ശേഷം കുട്ടികളെ ഫോണില്‍ വിളിച്ച്‌ വീടിന് പുറത്തിറക്കി കാറില്‍ സ്വന്തം വീട്ടിലെത്തിച്ച്‌ മയക്കുമരുന്ന് നല്‍കിയാണ് ഇയാൾ പീഡനത്തിനിരയാക്കിയിരുന്നത്. കുറ്റ്യാടിയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന പ്രതിക്കെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ ആരോപണങ്ങളിലും അന്വേഷണം ഉണ്ടാകും.

Tags:    
News Summary - man arrested in case of sexually abusing boy after giving drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.