കൊല്ലം: മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കുലശേഖരപുരം കുറുങ്ങപ്പള്ളി വെളിച്ചെണ്ണകുളങ്ങര തെക്കതില്‍ വീട്ടില്‍ ഷെഫീക് (31) ആണ് പൊലീസ് പിടിയിലായത്. രാത്രി വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ഫോണില്‍ സംസാരിച്ചതിനെ ചോദ്യം ചെയ്തതിനാണ് ഇയാള്‍ മധ്യവയസ്കനെ ആക്രമിച്ചത്.
ദീപാവലി ദിവസം രാത്രി 11 ഓടെ ഇയാള്‍ കോട്ടയ്ക്കപ്പുറം ഗൗരിശങ്കരം എന്ന വീട്ടില്‍ അതിക്രമിച്ച് കടക്കുകയും അവിടെനിന്ന് ഉച്ചത്തില്‍ ഫോണില്‍ സംസാരിച്ചത് വീട്ടുടമസ്ഥനായ ഓമനക്കുട്ടന്‍പിള്ള വിലക്കുകയും പുറത്ത് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഷെഫീക്ക് മുറ്റത്ത് കിടന്ന കരിങ്കല്ല് ഉപേയാഗിച്ച് ഓമനക്കുട്ടെൻറ മുഖത്ത് ഇടിക്കുകയായിരുന്നു.
ആക്രമണത്തില്‍ കണ്ണിന് ഗുരുതമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒമനക്കുട്ടന്‍പിള്ള ചികിത്സയിലാണ്. പ്രതിയെ കുലശേഖരപുരത്തുനിന്ന് പൊലീസ് പിടികൂടിയത്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ഗോപകുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐമാരായ അലോഷ്യസ്, അലക്സാണ്ടാര്‍, വിനോദ്കുമാര്‍, ധന്യ, റസല്‍ ജോര്‍ജ്, രാജേന്ദ്രന് എ.എസ്.ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.