സൂരജ് മാധവ് 

ജ്വല്ലറിയിൽനിന്ന് സ്വർണവുമായി കടന്നയാൾ പിടിയിൽ

കുന്ദമംഗലം: ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിലെ പൊന്നിനം ജ്വല്ലറിയിൽനിന്ന് സ്വർണവുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. ജ്വല്ലറിയിലെ നൗഷാദ് എന്നയാളുടെ പരാതിയിലാണ് ഇട്ടിതൊടുകയിൽ സൂരജ് മാധവിനെ (28) പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്. ജ്വല്ലറിയിൽനിന്ന് ഒന്നര പവന്റെ ചെയിൻ വാങ്ങി വീട്ടിൽ അമ്മയെ കാണിക്കാനെന്ന് പറഞ്ഞശേഷം കടയിലെ സെയിൽസ്മാനെയുംകൊണ്ട് വീടുവരെ പോയ പ്രതി തുടർന്ന് എ.ടി.എമ്മിലാണ് പണമെന്നു പറഞ്ഞ് പോകുകയും അവിടെനിന്ന് രക്ഷപ്പെടുകയുമായിരുന്നു. തിങ്കളാഴ്ച പുലർച്ച ഇയാളെ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ അബ്ബാസിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ പ്രദീപ്, ഷാജിദ്, അജീഷ് എന്നിവരാണ് സൂരജ് മാധവിനെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Man arrested for smuggling gold from jewelery shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.