പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍
കരുനാഗപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ യുവാവ് പോക്സോ പ്രകാരം അറസ്റ്റില്‍. വടക്കന്‍ മൈനാഗപ്പള്ളി സന്തോഷ് ഭവനത്തില്‍ അനീഷ് (21) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി പരിചയത്തിലായിരുന്ന അനീഷ് കരുനാഗപ്പള്ളിയിലെത്തിയ പെണ്‍കുട്ടിയെ മൈനാഗപ്പള്ളിയിലുള്ള ഇയാളുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വീട്ടുകാർ നല്കിയ പരാതിയില്‍ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനീഷിനെ മൈനാഗപ്പള്ളിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി അസി. പൊലീസ് കമീഷണര്‍ പ്രദീപ്കുമാറിന്റെ നിര്‍ദേശാനുസരണം കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ അലോഷ്യസ്, ജയശങ്കര്‍, എ.എസ്.ഐ നിസാമുദ്ദീന്‍ എസ്.സി.പി.ഒ മാരായ രാജീവ്, ജിനിനി സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.