അമേരിക്കൻ സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് 2.31 കോടി തട്ടിയയാൾ അറസ്റ്റിൽ

പത്തനംതിട്ട: അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ മിലിട്ടറി ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 2.31 കോടി രൂപ കബളിപ്പിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ, കൊമ്മാടി വിജയസദനത്തിൽ വിനോദ്കുമാറിനെ (50) ആണ് കണ്ണൂര്‍ ചെരുവന്നൂരുള്ള സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍വെച്ച് പരിചയപ്പെട്ട കോഴഞ്ചേരി സ്വദേശിയായ യുവാവിൽ നിന്നാണ് നാലു വർഷം മുമ്പ് പണം തട്ടിയത്. ഹോട്ടലുകളില്‍ താമസിച്ച് ആഡംബര ജീവിതം നയിക്കാനാണ് തട്ടിപ്പ് നടത്തിയ പണം ഉപയാഗിച്ചിരുന്നത്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സമാന രീതിയിലുള്ള തട്ടിപ്പിന് ഇയാള്‍ മുന്‍പ് അറസ്റ്റിലായിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഇയാള്‍ അവിടെയും സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായാണ് വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Man arrested for defrauding 2.31 crores by promising job in US Army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.