സൈനൂദ്ദീൻ
മാവൂർ: പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്നഫോട്ടോകളാക്കി മാറ്റി പ്രചരിപ്പിച്ച പാലക്കാട് കൊപ്പം സ്വദേശി എടൻപറകാട്ടിൽ വീട്ടിൽ സൈനുദ്ദീനെ (39) മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കാട് ആക്കോട് സ്വദേശിനിയായ പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത ബന്ധുക്കളായ പെൺകുട്ടികളോടൊപ്പം നിൽക്കുന്ന ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്നഫോട്ടോകളാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.
പരാതിക്കാരിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന പ്രതി വ്യാജ ഇൻസ്റ്റഗ്രാം ഐ.ഡി ഉണ്ടാക്കിയാണ് ഇത് ചെയ്തത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാവൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സൈബര്‍ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതിയെപ്പറ്റി മനസ്സിലാക്കി ഇയാൾ പാലക്കാട് ഉണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.
പ്രതിയെ മാവൂർ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആഗേഷിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ പ്രജീഷ്, പ്രമോദ്, റിജേഷ് ആവിലോറ എന്നിവര്‍ ചേര്‍ന്ന് പാലക്കാട് കൊപ്പത്തുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി സമാന രീതിയിൽ മറ്റു പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫുചെയ്ത് ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.