Posted On
date_range Updated On
date_range ബീച്ചിലെത്തിയ സ്ത്രീക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയയാൾ അറസ്റ്റിൽ
പരവൂർ: തെക്കുംഭാഗം ബീച്ചിൽ സ്ത്രീക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. ബീച്ചിന് സമീപവസിയായ ആശിഷാണ് അറസ്റ്റിലായത്.
എഴുകോൺ കണ്ണങ്കര തെക്കതിൽ ഷംലക്കും മകൻ സാലുവിനും നേരെയാണ് തിങ്കളാഴ്ച ഉച്ചക്ക് ബീച്ചിൽ വച്ച് അക്രമം ഉണ്ടായത്. ഷംലയുടെ ചികിത്സക്കായി ആശുപത്രിയിൽ പോയി മടങ്ങവേ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണം ബീച്ചിൽ വച്ച് കഴിക്കാൻ തുടങ്ങുമ്പോൾ അടുത്തെത്തിയ ആശിഷ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോൾ തെളിവ് ചോദിച്ച് അക്രമം തുടർന്നു.
ഇരുവരെയും കമ്പി ഉപയോഗിച്ച് അടിക്കുകയും മകനെ വെട്ടുകയും ചെയ്തു. ഷംലയുടെ ഇരു കൈകളിലും കണ്ണിനും ദേഹത്തും അടികൊണ്ടു ചതവേറ്റു. ശാലുവിന്‍റെ കൈപ്പത്തിയിൽ വെട്ടേറ്റു. അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു അക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.