പ്രതി അഖിൽ
Posted On
date_range Updated On
date_range സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മർദിച്ച യുവാവ് അറസ്റ്റിൽ
തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശേരി പെരുന്ന പനച്ചിക്കാവ് വലംപറ്റബിൽ അഖിലിനെയാണ് (22) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി ഇക്കഴിഞ്ഞ രണ്ടാം തീയതി തട്ടിക്കൊണ്ടുപോകുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.
പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്തു. വെസ്റ്റ് എസ്.ഐ കെ.സി. ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രിയ, സിവിൽ പൊലീസ് ഓഫിസർമാരായ അഭീഷ് ആന്‍റണി, പി.സി. അനിൽകുമാർ, പ്രതീഷ്, ജോസ് പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.