ഇ​ബ്രാ​ഹീം

കാറിന് വ്യാജ ആർ.സിയുണ്ടാക്കൽ; യുവാവ് അറസ്റ്റിൽ

പാണ്ടിക്കാട്: കാറിന് വ്യാജ ആർ.സി നിർമിച്ച് വാടകക്ക് നൽകിയ കേസിൽ യുവാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കാരായ സ്വദേശി വള്ളിക്കാപ്പറമ്പൻ ഇബ്രാഹീമിനെയാണ് (34) എസ്.ഐമാരായ കെ. മോഹൻദാസ്, എ. അബ്ദുസ്സലാം എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് 3.45ന് പന്തല്ലൂർ മുടിക്കോട് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം. ഇതുവഴി വന്ന കാറിന്‍റെ രേഖകൾ മൊബൈൽ ആപ് ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെയാണ് ആർ.സി ബൈക്കിന്‍റേതാണെന്ന് കണ്ടെത്തിയത്. കാറിലുണ്ടായിരുന്നവർ വാഹനം വാടകക്കെടുത്തതാണെന്ന് പൊലീസിനോട് പറയുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആർ.സി വ്യാജമായി ഉണ്ടാക്കിയതാണെന്ന് പൊലീസ് കണ്ടെത്തിയത്.

സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖിന്‍റെ നിർദേശ പ്രകാരം എസ്.ഐമാരായ മോഹൻദാസ്, എ. അബ്ദുസ്സലാം, എ.എസ്.ഐ സെബാസ്റ്റ്യൻ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷൈലേഷ് ജോൺ, ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ മിർഷാദ് കൊല്ലേരി, ശ്രീജിത്ത് തിരുവാലി, ജയൻ, രതീഷ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Making a fake RC for a car; Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.