അമർജിത്ത്, ഫിറോസ് ഖാൻ

ആഡംബര ബൈക്ക് മോഷ്​ടാക്കളെ പൊലീസ് സാഹസികമായി പിടികൂടി, പിടികൂടിയത്​ കാട് അരിച്ചുപെറുക്കി

കൊ​ച്ചി: ആ​ലു​വ മു​ട്ട​ത്ത് സു​ര​ക്ഷ​ജീ​വ​ന​ക്കാ​ര​നെ വ​ടി​വാ​ൾ കാ​ണി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഷോ​റൂം സ​ർ​വി​സ് സെൻറ​റി​ൽ​നി​ന്ന് ര​ണ്ട് ആ​ഡം​ബ​ര ബൈ​ക്ക്​ ക​വ​ർ​ന്ന യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ. കൊ​ല്ലം ത​ട്ടാ​മ​ല മ​ണ്ണാ​ണി​കു​ളം ഫി​റോ​സ് ഖാ​ൻ (19), കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം പാ​റ​മേ​ൽ അ​മ​ർ​ജി​ത്ത് (19) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സിെൻറ പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്.

എം.​ജി റോ​ഡി​ൽ ര​ണ്ട് ബൈ​ക്ക്​ അ​ല​ക്ഷ്യ​മാ​യി വ​രു​ന്ന​ത് ക​ണ്ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ കൈ ​കാ​ണി​ച്ചു. നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യ​തോ​ടെ സം​ശ​യം തോ​ന്നി പൊ​ലീ​സ് പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. ആ​ലു​വ സം​ഭ​വം പൊ​ലീ​സ് വാ​ട്സ്​​ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ സ​ജീ​വ ച​ർ​ച്ച​യാ​യി​രു​ന്ന​തി​നാ​ൽ സം​ശ​യം ഇ​ര​ട്ടി​ച്ചു. പി​ന്തു​ട​ർ​ന്നെ​ത്തി​യ പൊ​ലീ​സി​നെ ക​ണ്ട് പ്ര​തി​ക​ൾ ഹൈ​കോ​ട​തി​യു​ടെ പി​റ​കി​െ​ല മം​ഗ​ള​വ​നം ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു​പോ​യി. തു​ട​ർ​ന്ന് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​മ​ർ​ജി​ത്തി​നെ പൊ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി.

ഫി​റോ​സ് ഖാ​ൻ മം​ഗ​ള​വ​ന​ത്തി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. തു​ട​ർ​ന്ന് കൂ​ടു​ത​ൽ പൊ​ലീ​സു​കാ​ർ എ​ത്തി കാ​ട്​ അ​രി​ച്ചു​പെ​റു​ക്കി. പൊ​ലീ​സ് പി​റ​കെ ഉ​ണ്ടെ​ന്ന​റി​ഞ്ഞ പ്ര​തി മം​ഗ​ള​വ​ന​ത്തി​ൽ​നി​ന്ന്​ ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തി​ലേ​ക്കും തു​ട​ർ​ന്ന് സ​മീ​പ​ത്തെ കാ​ട്ടി​ലേ​ക്കും ഓ​ടി ഒ​ളി​ച്ചു. ഈ ​സ​മ​യം മു​പ്പ​തോ​ളം പൊ​ലീ​സു​കാ​ർ പ്ര​ദേ​ശം വ​ള​ഞ്ഞു. തു​ട​ർ​ന്ന് ഇ​ൻ​സ്‌​പെ​ക്ട​ർ വി​ജ​യ​ശ​ങ്ക​റിെൻറ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ ആ​നി ശി​വ തൊ​ട്ട​ടു​െ​ത്ത ത്രി​ത്വം ഫ്ലാ​റ്റി​െൻറ ഹെ​ലി​പ്പാ​ഡി​ൽ ക​യ​റി കാ​ട് വീ​ക്ഷി​ച്ചു. ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ മു​ക​ളി​ൽ​നി​ന്ന് ക​ണ്ട​തോ​ടെ, വി​ജ​യ് ശ​ങ്ക​റി​നെ വി​ളി​ച്ച് സ്ഥ​ലം പ​റ​ഞ്ഞു​കൊ​ടു​ത്തു. അ​ദ്ദേ​ഹം വ​യ​ർ​ലെ​സി​ൽ വി​വ​രം കൈ​മാ​റി​യ​തോ​ടെ പൊ​ലീ​സു​കാ​ർ പ്ര​തി​യു​ടെ സ​മീ​പ​ത്തെ​ത്തി​യെ​ങ്കി​ലും പ്ര​തി അ​വ​രെ വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ചു. വീ​ണ്ടും ഓ​ടി​യ ഇ​യാ​ളെ ഓ​ടി​ച്ച്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ​ക്ക് കൊ​ല്ലം ഈ​സ്​​റ്റ്, പ​ര​വൂ​ർ, ആ​ല​പ്പു​ഴ പു​ന്ന​പ്ര, തൃ​ശൂ​ർ, ആ​ലു​വ സ്​​റ്റേ​ഷ​നു​ക​ളി​ൽ ബൈ​ക്ക്, പ​ണം, ലാ​പ്ടോ​പ് എ​ന്നി​വ മോ​ഷ്​​ടി​ച്ച​തി​ന് കേ​സു​ക​ൾ ഉ​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കൂ​ടാ​തെ, പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ ക​ട കു​ത്തി​ത്തു​റ​ന്ന് മൊ​ബൈ​ൽ ഫോ​ണും ടാ​റ്റൂ ​െമ​ഷീ​നും പാ​ലാ​രി​വ​ട്ട​ത്തു​നി​ന്ന്​ ഹെ​ൽ​മ​റ്റും ക​ണ്ണ​ട​ക​ളും മോ​ഷ്​​ടി​ച്ചി​ട്ടു​ണ്ടെ​ന്ന് ചോ​ദ്യം െച​യ്യ​ലി​ൽ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ അ​സി​സ്​​റ്റ​ൻ​റ്​ പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ. ​ലാ​ൽ​ജി​യു​ടെ​യും സെ​ൻ​ട്ര​ൽ സി.​ഐ എ​സ്. വി​ജ​യ​ശ​ങ്ക​റി​െൻറ​യും നേ​തൃ​ത്വ​ത്തി​െ​ല അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ വി​പി​ൻ, ആ​നി ശി​വ, സ​തീ​ശ​ൻ, എ.​എ​സ്.​ഐ ഷ​മീ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ് ഇ​ഗ്​​നേ​ഷ്യ​സ്, ജോ​ളി, ശ്യാം, ​അ​നൂ​പ്, ത​ൻ​സീ​ബ്, ഡി​വി​ൻ, വി​പി​ൻ​ദാ​സ്, ശ്രീ​ദ​ത്ത് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - Luxury bike thieves caught by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.