ഭോപ്പാൽ: ഭോപ്പാലിൽ നടന്ന 29 കാരിയുടെ അരും കൊലയക്ക് പിന്നിലെ കാരണം കേട്ട് ഞെട്ടി തരിച്ചിരിക്കുകയാണ് നഗരം. തൊഴിൽ രഹിതനായ യുവാവ് സ്വകാര്യ സ്ഥാപനത്തിലെ ജീവനകാരിയായ ഭാര്യയെ അസൂയ കാരണം കൊലപ്പെടുത്തുകയായിരുന്നു. 32 വയസ്സുകാരനായ സച്ചിൻ രജ്പുത് ഭാര്യ റിതിക സെന്നിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് അതിനൊപ്പം രണ്ടു ദിവസം ഉറങ്ങുകയും ചെയ്തു.
ജൂൺ 27 നാണ് സംഭവം അരങ്ങേറുന്നത്. ജോലിചെയ്യുന്ന സ്ഥാപനത്തിലെ ബോസുമായി റിതിക അടുപ്പത്തിലായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കഴുത്ത് ഞെരിച്ചാണ് റിതികയെ കൊലപ്പെടുത്തിയത്.
കൊലപാതക ശേഷം മൃതദേഹം ആരും കാണാതെ പുതപ്പിൽ പൊതിയുകയും തന്‍റെ മുറിയിൽ സൂക്ഷിക്കുകയും ചെയ്തു. 2 ദിവസമാണ് തുടർച്ചയായി മദ്യപിച്ച് പ്രതി മൃതദേഹത്തോടൊപ്പം കഴിഞ്ഞത്. ഞായറാഴ്ച സച്ചിൻ തന്‍റെ സുഹൃത്ത് അനൂജിനോട് പങ്കാളിയെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തുകയായിരുന്നു. പക്ഷേ അനുജ് ഇതാദ്യം വിശ്വസിച്ചില്ല. അടുത്ത ദിവസം രാവിലെയും ഇത് തന്നെ ആവർത്തിച്ച് പറഞ്ഞപ്പോൾ അനൂജ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് മുറിക്കുള്ളിൽ മൃതദേഹം കണ്ടെത്തി.
മൂന്നര വർഷമായി ഇരുവരും ഒരുമിച്ചു താമസിച്ചു വരികയായിരുന്നുവെന് പൊലീസ് പറഞ്ഞു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് സച്ചിൻ രജ്പുത്. വിധിശയിലെ സിറോഞ്ജ് ആണ് സച്ചിന്‍റെ സ്വദേശം. 9 മാസമായി ഗായത്രി നഗറിൽ തമാസിച്ചു വരികയായിരുന്നു റിതിക. സച്ചിനു ജോലി ഇല്ലതിരുന്നതും റിതിക ജോലിക്കു പോയിരുന്നതും അവരോടുള്ള ദേഷ്യം വർധിക്കാൻ കാരണമായെന്ന് പൊലീസ് പറയുന്നു. സച്ചിനെ അറസ്റ്റു ചെയ്ത് കൊലപാതകക്കുറ്റം ചുമത്തി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.