കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദനം; ഒരാള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ യാത്രക്കാരനെ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസില്‍ ശനിയാഴ്ച രാത്രി എട്ടോടെ കളര്‍കോടായിരുന്നു സംഭവം.

സ്റ്റോപ്പില്ലാത്തിടത്ത് ബസ് നിര്‍ത്താന്‍ വിസമ്മതിച്ചതാണ് മര്‍ദനത്തിന് കാരണം. പരിക്കേറ്റ ഡ്രൈവറെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമുടി സ്വദേശിയെയാണ് കസ്റ്റഡിയില്‍ എടുത്തത്.

Tags:    
News Summary - KSRTC driver beaten up; One in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.