പിടിയിലായ പ്രതികൾ

കള്ളനോട്ട് കേസിൽ മൂന്നുപേർ കൂടി പിടിയിൽ

കറുകച്ചാൽ: കള്ളനോട്ട് കേസിൽ മൂന്നുപേർ കൂടി പിടിയിൽ. ഇവരിൽ നിന്നും 500 രൂപയുടെ 70 കള്ളനോട്ടുകൾ കൂടി കണ്ടെടുത്തു. കഴിഞ്ഞ ദിവസം 65 കളള നോട്ടുകളുമായി കറുകച്ചാലിൽ നിന്ന് ആനിക്കാാട് രണ്ടുപറയിൽ അലക്‌സ് തോമസിനെ പിടികൂടിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേർ പിടിയിലായത്.

എൻ.എസ്.എസ് എസ്റ്റേറ്റിന് സമീപം താമസിക്കുന്ന മെൽബർട്ട് മാത്യു (25), ആനിക്കാട് രണ്ടുപറയിൽ ആൽബിൻ തോമസ് (25), ചിറക്കടവ് കോയിപ്പള്ളി ലക്ഷംവീട് കോളനിയിൽ ബിബിൻ ബേബി (36) എന്നിവരാണ് അറസ്റ്റിലായത്.

അലക്‌സിനെ ചോദ്യം ചെയ്തപ്പോൾ മെൽബർട്ടാണ് പണം നൽകിയതെന്ന് ഇയാൾ പറഞ്ഞു. മെൽബർട്ട് പൊൻകുന്നം ഭാഗത്തുണ്ടെന്ന് മനസിലാക്കിയ പൊലീസ് ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ ഇയാളെ ബസ് സ്റ്റാൻഡിന് സമീപത്തു നിന്ന് ഓടിച്ചിട്ട് പിടികൂടി. കൈയിലുണ്ടായിരുന്ന പണം ബിബിനെ ഏൽപിച്ചതായി മെൽബർട്ടിനിൽ നിന്ന് വിവരം ലഭിച്ചു.

തുടർന്ന് ബിബിനെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നാണ് നോട്ടുകൾ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം 500 രൂപയുമായി കറുകച്ചാലിൽ നിന്ന് മദ്യം വാങ്ങാനെത്തിയ യുവാവിൽ നിന്ന് കള്ളനോട്ട് കണ്ടെത്തിയ കേസിലാണ് പ്രതികളെ കുടുക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Three more people arrested in counterfeit currency case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.