മെൻസൺ, അബി
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി കോട്ടയം സ്വദേശികൾ കൊച്ചിയിൽ പിടിയിൽ
കൊച്ചി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോട്ടയം സ്വദേശികൾ പിടിയിൽ. കോട്ടയം മണർകാട് പാലക്കുഴിയിൽ മെൻസൺ(22), മണർകാട് മൂലേപ്പറമ്പിൽ അബി ചെറിയാൻ(18) എന്നിവരാണ് പിടിയിലായത്.
പനങ്ങാട് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിന്റെ നേതൃത്വത്തിലുളള സംഘം മരട്, നെട്ടൂർ വെജിറ്റബിൾ മാർക്കറ്റ് റോഡ് ജൂബിലി ജംഗ്ഷനു സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 2.56 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.