അ​നീ​ഷ് റ​ഹ്മാ​ന്‍

കൊളത്തൂര്‍ കവര്‍ച്ച; ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി

കൊണ്ടോട്ടി: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ മര്‍ദിച്ച് വാഹനവും പണവും കവര്‍ന്ന സംഭവത്തില്‍ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. പുളിക്കല്‍ കുറ്റിയില്‍പ്പറമ്പിൽ വാടകക്ക് താമസിക്കുന്ന കോഴിക്കോട് കല്ലായി സ്വദേശി ജലീല്‍സ് വീട്ടില്‍ അനീഷ് റഹ്മാന്‍ (20) ആണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കേസില്‍ സംഘത്തലവനുള്‍പ്പെടെ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി കരിപ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. ഷിബു അറിയിച്ചു. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കൊളത്തൂര്‍ ജങ്ഷനടുത്ത് കരിപ്പൂര്‍ വിമാനത്താവള റോഡ് പരിസരത്തേക്ക് വിളിച്ചുവരുത്തിയ സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി മർദിക്കുകയും സ്കൂട്ടറും മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്. നാല് പ്രതികളും റിമാന്‍ഡിലാണ്.

Tags:    
News Summary - Kolathur Robbery The first defendant surrendered to the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.