മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: പിന്നിൽ കൃത്യമായ ഗൂഡാലോചനയെന്ന് അന്വേഷണസംഘം

കോഴിക്കോട്: കൊച്ചിയിൽ 19കാരിയായ മോഡൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലെ കേസ​ന്വേഷണം പുരോഗമിക്കുന്നു. കൂടുതല്‍ തെളിവെടുപ്പ് ഇന്നും നടക്കും. ഇതിനിടെ, സംഭവത്തിനു പിന്നിൽ കൃത്യമായ ​ഗൂഡാലോചന നടന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുകയാണ്.

കേസില്‍ പ്രതിയായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാമ്പയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ്, പ്രതികള്‍ പലതവണ തമ്മില്‍ ആശയവിനിമയം നടത്തിയതായി കണ്ടെത്തിയത്. ഡിംപിളടക്കം എല്ലാ പ്രതികള്‍ക്കും കേസില്‍ കൃത്യമായ പങ്കാളിത്തമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരിക്കുകയാണ്. അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസമാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഡിംപിള്‍ ലാമ്പ, വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, ടി.ആര്‍. സുദീപ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സൗത്ത് പൊലീസ് ഇവരെ എറണാകുളത്തെ ബാറിലെത്തിച്ച് തെളിവെടുത്തു. പീഡനത്തിനിരയായ പെണ്‍കുട്ടി ഡിംപിളിനൊപ്പമെത്തിയത് ഈ ബാറിലായിരുന്നു. മദ്യപാനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കാക്കനാട്ടുള്ള താമസ സ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞാണ് കാറില്‍ കയറ്റിയത്.

കടവന്ത്ര, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. കേസിലുള്‍പ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ക്കെതിരെ മറ്റു കേസുകള്‍ നിലവിലുണ്ടെന്നും​ പൊലീസ് വ്യക്തമാക്കിയിരുന്നു. ലഹരികച്ചവടക്കാരുമായുള്ള ബന്ധമടക്കം പൊസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബാറില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ബാറിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബുധനാഴ്ച പരിശോധന നടത്തും. മോഡലുമായി വാഹനം സഞ്ചരിച്ച വഴികളിലും തെളിവെടുപ്പ് നടത്തിയേക്കും. 

Tags:    
News Summary - Kochi gang-rape case: Accused sent to 5-day police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.