അരുൺ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ: ഒരാൾകൂടി പിടിയിൽ

കോ​ഴി​ക്കോ​ട്​: പ​തി​നാ​റു​കാ​രി​യെ ല​ഹ​രി​മ​രു​ന്ന് ന​ൽ​കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​യി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ പു​റ​ക്കാ​ട്ടി​രി സ്വ​ദേ​ശി അ​രു​ൺ (27) ആ​ണ് സി​റ്റി ക്രൈം ​സ്ക്വാ​ഡും ഡ​ൻ​സാ​ഫും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. വ​യ​നാ​ട്ടി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​ശേ​ഷം ടൗ​ൺ അ​സി. ക​മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജ് അ​റ​സ്റ്റ് ചെ​യ്തു.

അ​രു​ണും മു​ഖ്യ​പ്ര​തി നാ​സ​റും മു​ൻ​കൂ​ട്ടി പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ശേ​ഷം പെ​ൺ​കു​ട്ടി​യെ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.

16കാ​രി​യെ ക​ർ​ണാ​ട​ക​യി​ലെ ച​ന്ന​പ​ട്ട​ണ​ത്തി​ന​ടു​ത്തു​നി​ന്നാ​ണ്​ എ​ല​ത്തൂ​ർ പൊ​ലീ​സ് മോ​ചി​പ്പി​ച്ച​ത്. മു​ഖ്യ​പ്ര​തി നാ​സ​റി​നെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് സം​ഘ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​രം ല​ഭി​ച്ച​ത്.

ത​ല​ക്കു​ള​ത്തൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി ​പി​ടി​യി​ലാ​യ​ത്. വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ​യും മ​റ്റു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ര​ഹ​സ്യ ചാ​റ്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യും സു​ഹൃ​ത്തു​ക്ക​ളോ​ടും ബ​ന്ധു​ക്ക​ളോ​ടും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ പ്ര​തി പൊ​ലീ​സ് അ​ന്വേ​ഷി​ച്ച ആ​രോ​ടും പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​തെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റി​മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ന്ന​ര മാ​സ​ത്തോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞാ​ണ് പ്ര​തി ക്രൈം ​സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ല​ക​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കെ​തി​രെ ചേ​വാ​യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സു​ണ്ട്. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​വ​ൽ.

ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എം. ​ഷാ​ലു, എ. ​പ്ര​ശാ​ന്ത്കു​മാ​ർ, സി.​കെ. സു​ജി​ത്ത്, ബി​ജു​മോ​ഹ​ൻ, എ​സ്. ദീ​പ്തീ​ഷ്, ഡ​ൻ​സാ​ഫ് അ​സി. എ​സ്.​ഐ മ​നോ​ജ് എ​ട​യേ​ട​ത്ത്, സി.​പി.​ഒ​മാ​രാ​യ അ​ർ​ജു​ൻ, അ​ജി​ത്ത് കാ​ര​യി​ൽ, സു​നോ​ജ്, സൈ​ബ​ർ വി​ദ​ഗ്ധ​ൻ പി.​കെ. വി​മീ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട​താ​ണ്​ അ​ന്വേ​ഷ​ണ സം​ഘം.

Tags:    
News Summary - kidnapping minor girl; one more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.