കർണാടകയിൽ മാഫിയാ പ്രവർത്തനങ്ങൾ നടത്തുന്ന മലയാളിയെ പൊലീസ്​ നാട്ടിലെത്തി പിടികൂടി

ചിറ്റൂർ: കർണാടക കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് ഇടപാടുകളും കവർച്ചകളും നടത്തിയിരുന്ന പാലക്കാട്​ തത്തമംഗലം സ്വദേശിയെ കർണാടക പൊലീസ്​ കേരളത്തിലെത്തി പിടികൂടി. തത്തമംഗലം സൗത്ത് സ്ട്രീറ്റ് സ്വദേശി മുഹമ്മദ് ഫിറോസ് ഖാനെയാണ്​ (36) കർണാടക ചാംരാജ്നഗർ ഈസ്​റ്റ്​ പൊലീസ് പിടികൂടിയത്.

കർണാടകയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തനങ്ങൾ നടത്തുകയും കേരളത്തിലെത്തി ഒളിവിൽ താമസിക്കുകയുമായിരുന്നു ഇയാളുടെ രീതി.

ഒളിവിലായിരുന്ന ഫിറോസിനെതിരെ ചാംരാജ്നഗർ പൊലീസ് ജില്ല പൊലീസ് സൂപ്രണ്ടിന് ലുക്ഔട്ട് നോട്ടീസ്‌ അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്നാണ്​ ചിറ്റൂരിലെത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വാറണ്ട് സമർപ്പിച്ച് കർണാടക പൊലീസ് കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

Tags:    
News Summary - karnataka police arrested one malayali at chittur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.