കോട്ടയം: യുവാവിനെ കാപ്പചുമത്തി ജില്ലയിൽനിന്ന് പുറത്താക്കി. മാടപ്പള്ളി കുറുമ്പനാടം ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സുബീഷിനെയാണ് (23) പുറത്താക്കിയത്. ഒരുവർഷത്തേക്കാണ് ജില്ലയിൽനിന്ന് നാടുകടത്തി ഉത്തരവായത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വധശ്രമം, തൃക്കൊടിത്താനം, കറുകച്ചാൽ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വധശ്രമം, ആക്രമിച്ച് ഗുരുതര പരിക്കേൽപിക്കുക, വീടുകയറി ആക്രമിക്കുക, വസ്തുവകകൾ നശിപ്പിക്കുക, പെപ്പർസ്പ്രേ ഉപയോഗിച്ച് ദേഹോപദ്രവമേൽപിക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ളയാളാണ് ഇയാള്‍.
നിരന്തര കുറ്റവാളികളുടെ പട്ടിക തയാറാക്കി, കൂടുതൽപേർക്ക് കാപ്പ ചുമത്തുന്നതുൾപ്പെടെ നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.