പ്രവീൺ
പാലക്കാട്: കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കഞ്ചിക്കോട് ചടയൻകാലായി നരസിംഹപുരം വിനു നിവാസിൽ പ്രവീണിനെതിരെ (29) കാപ്പ ചുമത്തി നാടുകടത്തി. ജില്ല പൊലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം തൃശൂർ മേഖല ഡി.ഐ.ജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കസബ സ്റ്റേഷനിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഒരു വർഷത്തേക്കാണ് പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയുള്ള ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.