ശ്രീജിത്ത്
ചവറ: നിരവധി കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി. പന്മന മേക്കാട് രഞ്ജത്ത് ഭവനിൽ അമ്പിളി എന്ന് വിളിക്കുന്ന ശ്രീജിത്ത് (30) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. 2020 മുതൽ 2022 വരെ തുടർച്ചയായി എട്ട് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. വധശ്രമം, നരഹത്യശ്രമം, ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോയി മോഷണം, അക്രമം, അടിപിടി, വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. നിലവിൽ കൊല്ലം സബ്ജയിലിൽ കഴിയുന്ന ശ്രീജിത്തിനെ കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.