സിനിമാ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ സ്വദേശിനി അറസ്റ്റിൽ

കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ പീഡനത്തിന് കൂട്ടുനിന്ന കണ്ണൂർ സ്വദേശിനി പിടിയിൽ. പീഡനത്തിനിരയായ യുവതിയുടെ സുഹൃത്ത് കൂടിയായ കണ്ണൂർ മുണ്ടയാട് സ്വദേശി അഫ്സീന (29)യാണ് അറസ്റ്റിലായത്.

കോട്ടയം സ്വദേശിയായ യുവതിയാണ് കോഴിക്കോട് കാരപ്പറമ്പിലെ ഫ്ലാറ്റിൽ വെച്ച് പീഡനത്തിനിരയായത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അഫ്സീന സുഹൃത്ത് ഷമീറിന്‍റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് അഫ്സീനയുടെ സുഹൃത്തുക്കൾ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കേസിൽ മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെയും ഷമീറിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അഫ്‌സീന ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Kannur native arrested in the case of raping a young woman by promising film opportunity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.