മലേഷ്യയിൽ ജോലി വാഗ്ദാനം; തട്ടിയെടുത്തത് ഒന്നരക്കോടി

കോന്നി: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കബളിപ്പിച്ച് തട്ടിയെടുത്തത് ഒന്നരക്കോടി രൂപ. ചെങ്ങന്നൂർ വെണ്മണി സ്വദേശി നടുവത്തുമുറി തെക്കേതിൽ രാജേഷ് രാജൻ ആചാരിയാണ് തട്ടിപ്പ് നടത്തിയത്. ഇയാൾക്കെതിരെ കോന്നി പൊലീസ് സ്റ്റേഷനിലും പരാതിയെത്തി. ഇയാളുടെ ഇടനിലക്കാരൻ കൊടുമൺ സ്വദേശി സഞ്ജുവിനെതിരെയും പരാതി വന്നിട്ടുണ്ട്.

മലേഷ്യയിൽ ജോലിക്ക് യുവാക്കളെ വേണമെന്നും ഡ്രൈവറുടെയും ട്രോളി ബോയിയുടെയും ഒഴിവുണ്ടെന്നും ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ, പണം നൽകി ഒരു വർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് യുവാക്കൾക്ക് തട്ടിപ്പാണെന്ന് മനസ്സിലായത്. പണം കിട്ടിയതിനുശേഷം പ്രതി ഡൽഹിയിലേക്ക് മുങ്ങി. പിന്നീട് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തട്ടിപ്പുകാരനാണെന്നും സമാനമായ കേസിൽ 2017ൽ അറസ്റ്റിലായിട്ടുണ്ടെന്നും അറിയുന്നത്. ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. രാജേഷിന് എതിരെ വെണ്മണി, തിരുവല്ല, ഏറ്റുമാനൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.