അനിൽ
Posted On
date_range Updated On
date_range വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് പിടിയിൽ
കുന്നംകുളം: വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പൊന്നാനി സ്വദേശി കുന്നംകുളത്ത് പിടിയിലായി. പൊന്നാനി വെളിയംകോട് തെണ്ടിയത് വീട്ടിൽ അനിലിനെയാണ് (42) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ദുബൈയിൽ കാർഗോ കമ്പനിയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി ഏഴുപതിനായിരത്തിലധികം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. പരസ്യം കണ്ട് ബന്ധപ്പെട്ടവരിൽനിന്ന് പലതവണകളിലായാണ് പണം വാങ്ങിയത്. പിന്നീട് ഫോൺ എടുക്കാതെ നീട്ടിക്കൊണ്ടുപോയപ്പോഴാണ് പരാതിക്കാർക്ക് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.