22-കാരിയെ കൊന്ന് 50 കഷണങ്ങളാക്കി ഉപേക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ

22-കാരിയായ ഭാര്യയെ കൊന്ന് 50 കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. ശരീരഭാഗങ്ങൾ വിവിധയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. ഝാർഖണ്ഡിലെ സാഹേബ് ​ഗഞ്ചിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

ബോരിയയിലെ ദോൺഡ പഹാർ സ്വദേശിനിയായ 22കാരി റൂബിക പഹാദിനാണ് കൊല്ലപ്പെട്ടത്. ഭർത്താവായ ദിൽദാർ അൻസാരിയാണ് ക്രൂരമായ കൊല നടത്തിയത്. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി ജില്ലയുടെ വിവിധ ഭാ​ഗങ്ങളിലായി‌ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നായ്ക്കൾ കടിച്ചുവലിക്കുന്ന നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടതിനെ പ്രദേശവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രൂരത വെളിപ്പെടുന്നത്.

ഒടുവിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയുകയും തുടർന്ന് ഭർത്താവായ അൻസാരിയാണ് കൊലയാളിയെന്ന് വ്യക്തമാവുകയുമായിരുന്നു. ഇതോടെ, ഭർത്താവ് അറസ്റ്റിലായി. 28കാരനായ അൻസാരിയുടെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട റൂബിക.

കൊലയ്ക്ക് ശേഷം, കേസ് വഴിതിരിച്ചുവിടാനായി യുവതിയെ കാണാനില്ലെന്ന് കാണിച്ച് പ്രതിയും ഇയാളുടെ കുടുംബവും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടന്നുവരവെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. തുടർന്നാണ് പരാതിക്കാരൻ തന്നെയാണ് കൊലയാളിയെന്ന് വ്യക്തമായതും ഇയാളെ അറസ്റ്റ് ചെയ്തതും. വിശദമായ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലിനു പൊലീസ് തയ്യാറായില്ല. 

Tags:    
News Summary - Jharkhand Man arrested after wife found chopped into pieces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.