മംഗളൂരു: ചിക്കോടി ഹൊരെകോഡി നന്തി പർവതിൽ സ്ഥിതി ചെയ്യുന്ന ജൈന ബസ്തിയിൽ നിന്ന് കാണാതായ ആചാര്യ ശ്രീ കാമകിമാര നന്തി മഹാരാജ വധിക്കപ്പെട്ടതായി കർണാടക പൊലീസിന് വിവരം ലഭിച്ചു.15 വർഷമായി ആശ്രമ ജീവിതം നയിച്ചുപോരുകയായിരുന്ന സന്യാസിയെ ഈ മാസം അഞ്ച് മുതൽ കാണാനില്ലായിരുന്നു.
തിരോധാനം സംബന്ധിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത രണ്ടു പേരാണ് തങ്ങൾ അദ്ദേഹത്തെ കൊന്നു എന്ന് വെളിപ്പെടുത്തിയത്. ഭൗതിക ശരീരം എവിടെ ഉപേക്ഷിച്ചു എന്നത് സംബന്ധിച്ച് കസ്റ്റഡിയിലുള്ളവർ പരസ്പര വിരുദ്ധ വിവരം നൽകുന്നത് പൊലീസിനെ കുഴക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10നാണ് മഹാരാജയെ അവസാനമായി കണ്ടതെന്നാണ് ആശ്രമം അന്തേവാസികൾ അറിയിച്ചത്.
ബസ്തി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഭീമപ്പ ഉഗാരെയുടെ പരാതിയിൽ ചിക്കോടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
സന്യാസിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ബസ്തിയുടെ വസ്തുക്കളുമായി ബന്ധപ്പെട്ട രേഖകളും കാണാതായത് ശ്രദ്ധയിൽ പെട്ട മാനേജ്മെന്റ് അക്കാര്യവും പൊലീസിനെ അറിയിച്ചു. സാമ്പത്തിക ഇടപാടുകൾ നടത്തിയവരാവാം സന്യാസിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.