കൊച്ചി കടവന്ത്രയ്ക്കടുത്ത് ഗിരിനഗറിലെ വാടകവീട്ടില്‍ നേപ്പാള്‍ സ്വദേശിനിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടെ താമസിച്ചിരുന്നയാളെ കണ്ടെത്താനായില്ല. യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട ലക്ഷ്മിയെന്ന യുവതിയോടൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് രാം ബഹദൂറിനെയാണ് കണ്ടെത്താനാകാത്തത്.
വിവിധ സംസ്ഥാനങ്ങളില്‍ പല പേരുകളില്‍ ജോലി ചെയ്തിട്ടുള്ള രാം ബഹദൂർ മഹാരാഷ്ട്രയില്‍നിന്നാണ് തിരിച്ചറിയല്‍ രേഖ ഉണ്ടാക്കിയിരിക്കുന്നതെന്ന് കണ്ടെത്തി. ഈ രേഖ ഉപയോഗിച്ചാണ് ഇയാള്‍ സിംകാര്‍ഡ് വാങ്ങിയത്. ഈ ഫോണ്‍ നമ്പരാണ് കൊച്ചിയില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, നാലു ദിവസത്തിലധികമായി ഈ ഫോണ്‍ സ്വിച്ച് ഓഫാണ്.
കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശിനിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞതായും കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് ഇരുവരും താമസിച്ചിരുന്ന വാടക വീട്ടില്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.