പ്രതിയെ പൊലീസ് തെളിവെടുപ്പിന് പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചപ്പോൾ
പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാറിെൻറ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ഇരുവരും മദ്യപിച്ച ബാർ ഹോട്ടൽ, അന്തർ സംസ്ഥാനക്കാർ താമസിക്കുന്ന തോന്നല്ലൂർമൂലയിൽ ഭാഗത്തെ വീട്, കടയ്ക്കാട് വീട്, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്.
കഴിഞ്ഞ ഒമ്പതിന് പുലർച്ചയാണ് പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അന്തർ സംസ്ഥാന തൊഴിലാളിയായ ഫനീന്ദ്രദാസ് കൊല്ലപ്പെട്ടത്.കഴിഞ്ഞ 10ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. തെളിവെടുപ്പ് പൂർത്തിയാക്കി വ്യാഴാഴ്ച അടൂർ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.