ഖെയ്റൂൾ ഇസ്ലാം
Posted On
date_range Updated On
date_range ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: 90 ഗ്രാം ഹെറോയിനുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. അസം നൗഗോൺ നിജൂരിയ സ്വദേശി ഖെയ്റൂൾ ഇസ്ലാമിനെയാണ് (26) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാൾ താമസിക്കുന്ന അല്ലപ്രയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്.
എഴു പായ്ക്കറ്റുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇവ വിൽപനക്ക് നിറയ്ക്കാൻ ഉപയോഗിക്കുന്ന 20 പാക്കറ്റ് ചെറിയ ഡപ്പികളും പിടികൂടി. അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപനയായിരുന്നു ലക്ഷ്യം. രണ്ടുദിവസം മുമ്പാണ് ഇയാൾ അസമിൽനിന്ന് പെരുമ്പാവൂരിൽ എത്തിയത്. ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ മാരായ റിൻസ് എം. തോമസ്, ജോസി എം.ജോൺസൺ, എ.എസ്.ഐ ദിലീപ്, എസ്.സി.പി.ഒ അഷ്റഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.