സുശീൽ മണ്ഡൽ
Posted On
date_range Updated On
date_range മൂന്ന് കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
തിരുവനന്തപുരം: മൂന്ന് കിലോയോളം കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ ജയ്പാൽഗുരി, ഗൊസൈർ ഹട്ട് സ്വദേശി സുശീൽ മണ്ഡലിനെ (29) യാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന് ഇവിടെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതി.
നാര്‍ക്കോട്ടിക് സെല്‍ അസി.കമീഷണര്‍ ഷീന്‍ തറയിലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൂജപ്പുര എസ്.എച്ച്.ഒ റോജ്, എസ്.ഐ പ്രവീൺ, ക്രൈം എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ ഷിബു, ക്രൈം ടീമംഗങ്ങളായ എസ്.ഐ അരുൺ കുമാർ, എ.എസ്.ഐ സാബു, എസ്.സി.പി.ഒമാരായ വിനോദ്, സജികുമാർ, വിനോദ്, സി.പി മാരായ രഞ്ജിത്ത്,ഷിബു, ദീപുരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.