ഇഖ്ബാൽ ഹുസൈൻ
മോഷ്ടിച്ച ബൈക്കുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
ആലുവ: മോഷ്ടിച്ച ബൈക്കുമായി അന്തർ സംസ്ഥാന തൊഴിലാളി ആലുവയിൽ പിടിയിൽ. പെരുമ്പാവൂരിൽ വാടക്കക്ക് താമസിക്കുന്ന അസം സ്വദേശി ഇഖ്ബാൽ ഹുസൈനാണ് (25) ആലുവ പൊലീസിെൻറ പിടിയിലായത്.
ആലുവ പുളിഞ്ചോട്ടിെല സർവിസ് ഷോറൂമുകളിൽനിന്ന് രണ്ടു ലക്ഷം രൂപയുടെ രണ്ട് ബൈക്കാണ് ജൂലൈയിൽ ഇയാൾ മോഷ്ടിച്ചത്. പരാതിയെത്തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തികിെൻറ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ച് അേന്വഷണം നടത്തിവരുന്നതിനിെടയാണ് പിടിയിലാകുന്നത്. 2017ൽ കേരളത്തിലെത്തിയ ഇയാളുടെ പേരിൽ കളമശ്ശേരി, കുറുപ്പംപടി, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളുണ്ട്.
ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്.ഐ രാജേഷ് കുമാർ, എ.എസ്.ഐ സോജി, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഹാരിസ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.