അഷ്‌റഫുൽ ആലം
Posted On
date_range Updated On
date_range കള്ളനോട്ടുകളുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
തിരൂരങ്ങാടി: ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളുമായി അന്തർ സംസ്ഥാന തൊഴിലാളിയെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബർകറാണി മോറിഗോവൺ അഷ്‌റഫുൽ ആലം (32) ആണ് പിടിയിലായത്. തിരൂരങ്ങാടി ഓറിയന്റൽ സ്‌കൂളിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന ഇയാളിൽനിന്ന് 1,07,000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. 500 രൂപയുടെ 178ഉം 200 രൂപയുടെ 90ഉം നോട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി പൊലീസ് പരിശോധന നടത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.