ജയ്പുർ: സമൂഹമാധ്യമങ്ങളിലൂടെ ഹിന്ദുദൈവങ്ങളെ ആക്ഷേപിച്ചെന്നാരോപിച്ച് രാജസ്ഥാനിൽ ദലിത് യുവാവിനെക്കൊണ്ട് മൂക്ക് ക്ഷേത്രതറയിൽ ഉരപ്പിച്ചതായി പരാതി. ആൽവാർ ജില്ലയിൽ ബാങ്ക് ഉദ്യോഗസ്ഥനായ രാജേഷ് കുമാർ മെഘ്വാളിനാണ് പീഡനം. 'ദി കശ്മീർ ഫയൽസ്' എന്ന ചലച്ചിത്രത്തെ വിമർശിച്ച് ഫേസ്ബുക്കിൽ ഇയാൾ പങ്കുവെച്ച പോസ്റ്റാണ് പ്രകോപനത്തിന് കാരണമെന്നും സംഭവത്തിൽ 11 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
പണ്ഡിറ്റുകൾക്ക് നേരെ നടന്ന അക്രമങ്ങൾ മാത്രമാണ് കശ്മീർ ഫയൽസിൽ കാണിക്കുന്നതെന്നും രാജ്യത്തെ ദലിതുകൾ ദിനംപ്രതി പീഡനത്തിന് ഇരയാകുന്നുണ്ടെന്നും രാജേഷ് കുമാർ തന്റെ കുറിപ്പിൽ പറഞ്ഞിരുന്നു. രാജേഷിന്റെ സമൂഹമാധ്യമ പോസ്റ്റിന് താഴെ ചിലർ ജയ് ശ്രീറാം എന്ന കമന്റിട്ടു. ഇതിന് നൽകിയ മറുപടിയിലാണ് ഹിന്ദുദൈവങ്ങളെ ഇയാൾ അപമാനിച്ചതായി ആരോപണമുയർന്നത്. പിന്നാലെ രാജേഷ് മാപ്പു പറഞ്ഞു. പിന്നീട് ആൽവാർ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ചിലർ നിർബന്ധിച്ച് മൂക്ക് ക്ഷേത്രതറയിൽ ഉരച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.